വൈവാഹിക ജീവിത വിമര്‍ഷനങ്ങള്‍


ജനങ്ങളെ ഹിദായത്തിലാക്കാന്‍ വേണ്ടി ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തില്‍ പരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചു. പ്രവാചക പരമ്പരയിലെ അവസാനത്തവരായ മുഹമ്മദ് മുസ്തഫാ (സ്വ) സാംസ്കാരിക ഉന്നമനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും സമ്പൂര്‍ണ്ണ വിജയം കൈവരിക്കുകയും ചെയ്തു. അന്ധകാരത്തില്‍ അധപതിച്ച ഒരു സമൂഹത്തെ ലോകത്തിന്‍ന്‍റെ നെറുകയില്‍ പ്രതിഷ്ടിച്ച പ്രവാചകരുടെ പ്രവര്‍ത്തനം നിസ്തുല്ല്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ വിജയപാതയില്‍ തന്നെ ധാരാളം ശത്രുക്കളെ നബി (സ്വ) ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ ഖുറൈശികളുടെയും ഇസ്ലാമിക വിമര്‍ശകരുടെയും പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍, അവരൊക്കെ മുട്ടു കുത്തിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ പരിശുദ്ധ റസൂലിനെ അവഹേളിക്കാന്‍ ഇസ്ലാം വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന അപവാദമാണ് പ്രവാചകരുടെ വിവാഹം. വിമര്‍ശനങ്ങളില്‍ നിന്ന് ജീവിതകാലത്തെപ്പോലെ വിയോഗ ശേഷവും നബി (സ്വ) മുക്തനായിരുന്നില്ല. സ്ഥല,കാല ഭേദമില്ലാതെ അത് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒറിയന്‍റെലിസ്റ്റുകളും ചില പക്ഷപാതികളുമാണ് ഇതിന്‍റെ തുടക്കക്കാര്‍. അവരുടെ ചുവടുപിടിച്ചാണ് യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ഇന്നും ഈ ആരോപണം തുടരുന്നത്. നബി (സ്വ) പല വിവാഹങ്ങള്‍ കഴിച്ചത് മ്യെേ ൃശമശെെ (അമിത ലൈംഗികാസക്തി) എന്ന മനോവൈകല്യം നിമിത്തമാണെന്നു പോലും ഇവര്‍ വാദിക്കാറുണ്ട്. പതിനൊന്ന് തവണ വിവാഹം കഴിച്ചത് മുഹമ്മദ് നബി (സ്വ) സ്ത്രീലമ്പടനായത് കൊണ്ടാണ് എന്മ്പോലും അവര്‍ വാദിക്കുന്നു. പ്രവാചക വിവാഹങ്ങളെ സംബന്ധിച്ച വികല സങ്കല്പമാണ് ഇത്തരം വിമര്‍ശനത്തിന്‍റെ കാരണം. നബി (സ്വ) തങ്ങളുടെ ഓരോ വിവാഹങ്ങളിലും വിപുലമായ ചില മാനങ്ങള്‍ ഉണ്ടായിരുന്നു. മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതും സദാചാര,സാമൂഹ്യ മൂല്യ സങ്കല്‍പങ്ങളില്‍ നിന്ന് വ്യതിചലിക്കാത്തതുമായിരുന്നു അവിടത്തെ ഓരോ വിവാഹവും. പ്രവാചക തിരുമേനിയുടെ ആദ്യ വിവാഹം ഇരുപത്തിയഞ്ചാം വയസ്സിലാണ്. മുമ്പ് രണ്ടു തവണ വിവാഹം കഴിഞ്ഞ 40 വയസ്സു തികഞ്ഞ ഖദീജ ബിന്ത് ഖുവൈലിദ് (റ) യാണ് നബി (സ്വ) തങ്ങള്‍ ആദ്യമായി വിവാഹം കഴിച്ചത്. ഹസ്രത്ത് ഖദീജ (റ) കുലീനയും ദൈവഭക്തിയുള്ളവരും പ്രവാചകന്‍ ദരിദ്ര കുടുംബത്തില്‍ ഉള്ളവനും ആയിരുന്നു. പക്ഷെ വിമര്‍ശകര്‍ പറയുന്നത് മഹതിയുടെ സമ്പത്തില്‍ ആകൃഷ്ടനായാണ് പ്രവാചകന്‍ അവരെ വിവാഹം കഴിച്ചതെന്നും ഖദീജ (റ) പ്രവാചകരുടെ യൗവ്വനത്തില്‍ ആകൃഷ്ടയായിരുന്നുമെന്നുമാണ്. പക്ഷെ നുബുവ്വത്തിന് ശേഷം പ്രിയഭര്‍ത്താവിന്‍റെ വാക്ക് കേട്ട് ഖദീജ (റ)തന്‍റെ മുഴുവന്‍ സ്വത്തും അത്താണിയില്ലാത്തര്‍ക്കും, അശരണര്‍ക്കും വീതിച്ച് നല്‍കിയിരുന്നു. ഖദീജ ബീവിയുടെ വിയോഗത്തിന്‍റെ മനോവേദന സഹിക്കവയ്യാതെ അവരിലുണ്ടായ ആറ് സന്താനങ്ങളെ പരിപാലിക്കാനും ഗാര്‍ഹിക വിഷയങ്ങള്‍ നോക്കാനും ഒരു ഇണയെ പ്രവാചകര്‍ക്ക് ആവശ്യമായി വന്നു. ആ സമയം നബി (സ്വ) സക്റാനു ബ്നു അംറിന്‍റെ വിധവയായ സൗദ (റ) യെ വിവാഹം ചെയ്തു. അവര്‍ക്കന്ന് അമ്പത്തിഅഞ്ച് വയസ്സായിരുന്നു പ്രായം. ആകര്‍ഷകമായ മേനിയഴകില്ലാത്ത സൗദ (റ) യെ ഏറ്റെടുക്കാന്‍ നബി (സ്വ)തീരുമാനിച്ചത് മക്കയില്‍ സംസാര വിഷയമായിരുന്നതായി ചരിത്രത്തില്‍ കാണാം. എതിര്‍ചേരിയില്‍ ശക്തമായി നിലയുറപ്പിച്ച സഹോദരനില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള സംരക്ഷണവും അവര്‍ക്കന്നേരം അനിവാര്യമായിരുന്നു. ഉമ്മു ഹബീബ് (റ) യെ നബി (സ്വ) ഭാര്യയായി സ്വീകരിച്ചത് അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും കൂടിയായിരുന്നു. ജുവൈരിയ്യ(റ), സ്വഫിയ്യ(റ), റൈഹാന(റ) എന്നീ മൂന്ന് ഭാര്യമാര്‍ യുദ്ധത്തടവുകാരായിരുന്നു. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥയില്‍ അടിമകളായിത്തന്നെ നബി (സ്വ) ക്ക് അവരെ കൂടെ പാര്‍പ്പിക്കാമായിരുന്നു. നബി (സ്വ) യാവട്ടെ അവരെ സ്വതന്ത്രകളാക്കി വിവാഹം കഴിക്കുകയായിരുന്നു. അതോടെ കഠിന വിരോധികളായ മൂന്നു ജൂതഗോത്രങ്ങള്‍ക്ക് ഇസ്ലാമിനോടുള്ള ശത്രുത കുറഞ്ഞു. ആയിശ(റ), ഹഫ്സ(റ) എന്നിവരെ വിവാഹം ചെയ്യുക വഴി തന്‍റെ രണ്ട് ആത്മമിത്രങ്ങളുമായുളള ബന്ധത്തെ നബി (സ്വ) കൂടുതല്‍ ബലപ്പെടുത്തുകയായിരുന്നു. ഇതില്‍ ഹസ്രത്ത് ആയിശ (റ) നെ വിവാഹം കഴിച്ചത് അപവാദങ്ങള്‍ക്ക് കൂടുതല്‍ വഴിതെളിച്ചിട്ടുണ്ട് . സത്യ മതത്തിന്‍റെ പ്രചാരണം,വിധവ സംരക്ഷണം തുടങ്ങിയ മഹത് ലക്ഷ്യങ്ങളായിരുന്നു പ്രസ്തുത വിവാഹങ്ങള്‍ക്കെല്ലാം പിന്നിലെന്ന വസ്തുതയ്ക്ക് ഇതെല്ലാം ഒരുദാഹരണമാണ്. ഇസ്ലാം നാല് സ്ത്രീകളെ മാത്രം വിവാഹംകഴിക്കാവൂ എന്ന് പറഞ്ഞതിനനുസരിച്ച് തിരുനബി 11 ഭാര്യമാരെ കഴിച്ചു എന്നത് ഇസ്ലാമിക വിമര്‍ശകരുടെ വാദങ്ങളില്‍പ്പെടുന്നു. എന്നാല്‍ ഹിജ്റ എട്ടാം വര്‍ഷമാണ് ഈ ആയത്ത് ഇറങ്ങിയത്. അതിന് ശേഷം തിരു നബി (സ്വ) വിവാഹം കഴിച്ചിട്ടില്ല. എക്കാലത്തും പ്രവാചകന്‍റെ ധാര്‍മികമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിവാഹ- ബഹു ഭാര്യത്വ വിഷയങ്ങള്‍ പറഞ്ഞ് പുണ്യ റസൂലിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ നിന്ന് വിവേക പരമായ ചലനങ്ങളുമുണ്ടായിട്ടുണ്ട്. ഇസ്ലാമിന്‍റെ ഏറ്റവും വലിയ ശത്രു പക്ഷമായ യുറോപ്യര്‍ക്കിടയില്‍ നിന്ന് തന്നെ യുറോപ്യന്‍ ചിന്തകനായ തോമസ് കാര്‍ലൈന്‍ പ്രവാചകനെക്കുറിച്ച് പറഞ്ഞു. മുഹമ്മദ് ഒരു ഭോഗാസക്തനായിരുന്നില്ല, അദ്ദേഹത്തെ സുഖാഢംഭരങ്ങളാസ്വാദിക്കുന്ന ഒരു വ്യക്തിയായി നാം കാണുകയാണങ്കില്‍ അത് ഏറ്റവും വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍, ആധുനിക കാലത്ത് ഇസ്ലാമിക അതിര്‍ വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള കോമാളിത്തരങ്ങള്‍ കുടിയുറപ്പിച്ച വിവാഹാചാരങ്ങളില്‍ അഭിരമിക്കുമ്പോള്‍ പ്രവാചകന്‍റെ വിവാഹവും തുടര്‍ജീവിതവും മാതൃകാപരമാണ്. ഏക ദൈവ വിശ്വാസത്തിലും റസൂലിന്‍റെ പ്രവര്‍ത്തനങ്ങളിലും അസൂയ പൂണ്ടവരാണ് എതിര്‍പ്പുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇലാഹി ചലനത്തില്‍ ജീവിതം നയിച്ച റസൂലിന്‍റെ ജിവിതം വിമര്‍ശകര്‍ക്ക് മറുപടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ