ലോക മുസ്ലീംകള്‍ എല്ലാവരും അല്ലാഹുനെ വഴിപ്പെട്ടു ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ലോക മുസ്ലീകള്‍ക്ക് 3 സന്തോഷ ദിനങ്ങള്‍ ആണുള്ളത്.
1) ചെറിയ പെരുന്നാള്‍ ദിനം.
2) ബലി പെരുന്നാള്‍ ദിനം.
3) റസൂലിന്‍റെ ജന്മദിനം (നബിദിനം).
ഈ ദിനങ്ങള്‍ക്ക് എല്ലാം പല തെളിവുകളും ഖുര്‍ആനിലും ഹദീസുകളിലും കാണാം. എന്നാല്‍ പല ശരിഅത്ത് വാദികളും ഇതിലെ മൂന്നാമത്തെ ദിനാഘോഷം ആയ നബിദിനം ഇല്ല എന്നതാണ് അവര്‍ പറയുന്നത്. എന്നാല്‍ മുന്‍ കഴിഞ്ഞുപോയ ഇമാമീങ്ങളും മഹാന്മാരും പറയുന്നത് നബിദിനാഘോഷത്തിന് വേണ്ടി ആരെങ്കിലും വല്ല സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ അതിനുള്ള പ്രതിഫലം അന്ത്യനാളില്‍ അവന് ലഭിക്കുന്നതാണ്. ഇമാം ഷാഫി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം: ഒരാള്‍ നബി (സ) തങ്ങളുടെ ജന്മദിനത്തിന് സ്ഥലസൗകര്യവും ജനങ്ങളെ ഒരുമിച്ചു കൂട്ടി ഭക്ഷണം കൊടുക്കുകയും നബി (സ) തങ്ങളുടെ മേലില്‍ മൗലിദ് പാരായണവും നടത്തിയാല്‍ അന്ത്യനാളില്‍ അവന്‍ സ്വധിക്കു കളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടേയും കൂടെയായിരിക്കും അവന്‍ സ്വര്‍ഗത്തില്‍ കടക്കുക എന്ന് പറയുന്നു. ഈ ഹദീസുകളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ചെറിയ പെരുന്നാളും ബലിപെരുന്നാളും പോലെതന്നെയാണ് നബിദിനാഘോഷവും വലിയ പവിത്രതയുള്ള ദിനമാണ്.
ഇതുപോലെതന്നെ വിമര്‍ശകരുടെ മറ്റൊരു പ്രസ്താവനയാണ് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ദുഃഖാചരണം നടത്താത്തത് എന്തുകൊണ്ട്? എന്നുള്ളത്. ഇതിന് മറുപടിയായി പണ്ഡിതന്മാര്‍ പറയുന്നത് നബി (സ) തങ്ങള്‍ ജനിച്ചതും വഫാത്തായതും റബീഉല്‍ അവ്വല്‍ 12ന് തന്നെ യാണല്ലോ ആ ദിവസം ദുഖിക്കുകയല്ലേ വേണ്ടത് എന്ന ചോദ്യം അസ്ഥാനത്താണ്.
റസൂല്‍ (സ) ലോകത്തിനു അനുഗ്രഹമായതിനാല്‍ അവിടുത്തെ ജനനം ലോകത്തിനാകമാനം അനുഗ്രഹം ആണ്. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുവാന്‍ ഇസ്ലാമില്‍ ശാസനയുണ്ട്. ആ നന്ദി രേഖപ്പെടുത്തുന്നതിന്‍റെ ഒരു ദിനമാണ് റബീഉല്‍ അവ്വല്‍. മരണത്തില്‍ ദുഖിക്കാനുണ്ടെങ്കിലും മരണത്തിന്‍റെ പേരില്‍ ദുഖം ആചരിക്കാന്‍ ഭര്‍ത്താവ് മരിച്ച ഭാര്യയോടല്ലാതെ ഇസ്ലാം അനുശാസിക്കുന്നില്ല. ഭാര്യയോട് തന്നെ നാല് മാസവും പത്ത് ദിവസവും മാത്രം. മറ്റുള്ളവരുടെ മരണത്തില്‍ ദുഖം ആചരിക്കുകയാണെങ്കില്‍ കേവലം മൂന്നു ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ (തുഹ്ഫ 8/ 259 നോക്കുക). റസൂല്‍ (സ) യുടെ വഫാത്തില്‍ ദുഖം ആചരിക്കുകയാണെങ്കില്‍ അതിനു നിര്‍ണ്ണയിക്കപ്പെട്ട കാലം കഴിഞ്ഞു പോയല്ലോ. ഇതിനു ഇനി നിര്‍വാഹമില്ലാത്തത് കൊണ്ടും മരണത്തില്‍ പൊതുവായി ദുഖമാചരിക്കാന്‍ ശാസന ഇല്ലാത്തത് കൊണ്ടും ആണ് മരണവും ജനനവും ഒരേമാസത്തിലും ഒരേ ദിനത്തിലും ആയിട്ടും ജനനം ആഘോഷിക്കപ്പെടുന്നതും മരണത്തില്‍ ദുഖം ആചരിക്കാത്തതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ