ഹിജ്റ


ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവവും വഴിത്തിരിവുമാണ് ഹിജ്റ. ഒരിക്കല്‍ നബി (സ) തങ്ങളും അബൂബക്കര്‍ (റ) ഉം തമ്മില്‍ ഒരു സംഭാഷണമുണ്ടണ്ടായി. നബി (സ) തങ്ങള്‍ പറഞ്ഞു എനിക്ക് ഹിജ്റ പോകുവാനുള്ള അനുമതിയുമായി ജിബിരീല്‍ (അ) വന്നിരുന്നു. അപ്പോള്‍ അബൂബക്കര്‍ (റ) ചോദിച്ചു. എനിക്കും കൂടെ വരാനുള്ള അനുവാദമുണ്ടേണ്ടാ? ഉണ്ടണ്ട്, നമുക്ക് പോകാന്‍ രണ്ടണ്ട് വാഹനങ്ങള്‍ വേണം. ആ രാത്രിയില്‍ അബൂബക്കര്‍ (റ) നബി (സ) യെ തന്‍റെ വീട്ടില്‍ കാത്തുനിന്നു. അസ്മാഅ് (റ) രണ്ടണ്ട് തോല്‍പാത്രത്തില്‍ ഭക്ഷണവും വെള്ളവും നിറച്ചു. സാധനങ്ങള്‍ ഒട്ടകപ്പുറത്തു വെച്ചു. അങ്ങനെ രണ്ടണ്ടു ഒട്ടകങ്ങള്‍ ഇരുട്ടിലൂടെ നീങ്ങിപ്പോയി. നുബുവ്വത്തിന്‍റെ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ ഒന്നിനായിരുന്നു ഈ യാത്ര. സൗര്‍ മലയെ ലക്ഷ്യമാക്കി അവര്‍ യാത്ര ചെയ്തു. ആ രാത്രിയില്‍ തന്നെ അവര്‍ മലയുടെ സമീപത്തെത്തി. ആദ്യം സ്വിദ്ദീഖ് (റ) ആ വലിയ ഗുഹയില്‍ പ്രവേശിച്ചു. അവിടെയെല്ലാം വൃത്തിയാക്കുകയും ചുമരിലെ ദ്വാരങ്ങള്‍ കൈവശമുള്ള വസ്ത്രം കീറി അടക്കുകയും ചെയ്തു. പിന്നീട് നബി (സ) ഗുഹയില്‍ പ്രവേശിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മടിയില്‍ തലവെച്ചു നബി (സ) ഉറങ്ങിപ്പോയി. അപ്പോള്‍ അടക്കാത്ത ഒരു മാളം ശ്രദ്ധയില്‍ പെട്ടു. സ്വിദ്ദീഖ് (റ) തന്‍റെ കാലിന്‍റെ പെരുവിരല്‍ കൊണ്ടണ്ട് അതടച്ചുപിടിച്ചു. അതിനകത്തുള്ള ഒരു പാമ്പ് പെരുവിരലില്‍ കൊത്തി. വേദന സഹിക്കാനാവാതെ അദ്ദേഹം കരഞ്ഞുപോയി. ഒരു കണ്ണുനീര്‍ത്തുള്ളി നബി (സ) യുടെ മുഖത്ത് വീണു. നബി (സ) ഞെട്ടിയുണര്‍ന്ന് എന്തിനാണ് കരയുന്നതെന്ന് ചോദിച്ചു. പാമ്പ് കൊത്തിയതാണെന്ന് അറിഞ്ഞപ്പോള്‍ നബി (സ) അവിടെ തന്‍റെ ഉമിനീര്‍ പുരട്ടി. ഒരു പകല്‍ കടന്നുപോയി. സ്വിദ്ദീഖ് (റ) ന്‍റെ പുത്രന്‍ അബ്ദുല്ല വൈകുന്നേരം ഗുഹയില്‍ എത്തി. മക്കയിലെ സംഭവങ്ങള്‍ എന്തന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ശത്രുക്കള്‍ നബി (സ) യെ അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ് നബി (സ) യെ കണ്ടിട്ടുന്നവര്‍ക്ക് നൂറ് ഒട്ടകം സമ്മാനമായി പ്രഖ്യാപിച്ചു. അവസാനം ശത്രുക്കള്‍ ഗുഹയുടെ സമീപത്തെത്തി. പക്ഷെ അവര്‍ക്ക് പരാജയം നേരിടേണ്ടണ്ടണ്ടി വന്നു. മൂന്ന് ദിവസത്തിന് ശേഷം അവര്‍ യാത്ര തുടര്‍ന്നു. അവര്‍ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ടെണ്ടന്ന് മദീനക്കാര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ആകാംശയോടെ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. അവര്‍ ഗംഭീര സ്വീകരണം നല്‍കി. പാട്ടുപാടിയും കൈകൊട്ടിയും തക്ബീര്‍ ധ്വനി മുഴക്കിയും അവര്‍ നബി (സ) യെ വരവേറ്റു. അങ്ങനെ മുസ്ലിംകള്‍ക്ക് നിര്‍ഭയത്തത്തോടെ ജീവിക്കാന്‍ ഒരു അഭയകേന്ദ്രം ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ