ഹിജ്റ വര്‍ഷം പത്തില്‍ നബി (സ) തിരുമേനി ഹജ്ജ് കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ സ്വഹാബികളും ഉണ്ടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ ഉര്‍നാ താഴ് വരയില്‍വെച്ച് നബി (സ) തങ്ങള്‍ തന്‍റെ ഖസ്വാ എന്ന ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം ആണ് വിടവാങ്ങള്‍ പ്രസംഗം (ഹജ്ജത്തുല്‍ വിദാഹ്). അവിടെ കൂടിയ ജനം കേള്‍ക്കാനായി റാബിഅഃതുബ്നു ഉമയ്യ ഉച്ചത്തില്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ തിരുനബി (സ) ജനങ്ങളോടായി പറഞ്ഞു. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സംസാരിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല. ശേഷം നബി (സ) പറഞ്ഞു നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായതു പോലെ. തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവിനെ കണ്ടുടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിക്കും ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി ശേഷം നബി (സ) തങ്ങള്‍ പറഞ്ഞു വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെകില്‍ (സൂക്ഷിപ്പ് സ്വത്ത്) അത് അതിന്‍റെ അവകാശികളെ തിരിച്ചേല്‍പിക്കുക. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം നിര്‍ത്തലാക്കിയിരിക്കുന്നു, മൂലധനം അല്ലാത്ത ഒന്നും നിങ്ങള്‍ക്കു അവകാശ പെടുന്നതല്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്‍റെ പിതൃവ്യന്‍ അബ്ബാസ് (റ) കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുലമഹിമയും പദവിയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട് അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച പ്രവര്‍ത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്‍റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്‍റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളനന്യോന്യം സ്നേഹത്തില്‍ലായിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യവിശ്വാസികള്‍ ആയിരിക്കും.
ജനങ്ങളേ, എന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്‍റെ ഗ്രന്ഥവും അവന്‍റെ ദൂതന്‍റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ഞാനിതാ രണ്ടുകാര്യങ്ങള്‍ നിങ്ങളിലേക്ക് ഏല്‍പ്പിക്കുന്നു അതു രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴച്ചുപോകില്ല. ജനങ്ങളെ എനിക്കുശേഷംഒരു പ്രവാചകന്‍ ഇല്ല നിങ്ങള്‍ക്കുശേഷം ഒരു സമുദായവും ഇല്ല. നിങ്ങള്‍ നാഥനെ മാത്രം ആരതിക്കുക. അഞ്ചു നേരം നമസ്ക്കരിക്കുക, നോമ്പ് അനുഷ്ടിക്കുക, സകാത്തുകൊടുക്കുക, ഹജ്ജ്നിര്‍വഹിക്കുക, നിങ്ങള്‍ നേതൃതത്തെ അനുസരിക്കുക, എങ്കില്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.
ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്ത വര്‍ക്ക് ഇത് എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം.
നബി (സ) യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആ നിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു:
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റി
ത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (സൂറ: അല്‍ മാഇദ). അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ