ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ഇസ്റാഉും മിഅ്റാജും. കഴുതയെക്കാള്‍ വലുപ്പമുള്ള കോവര്‍ കഴുതയെക്കാള്‍ ചെറിയ വെളുത്ത നിറമുള്ള ബുറാഖ് എന്ന വാഹനത്തില്‍ നബി (സ) തങ്ങള്‍ റജബ് 4ാം മാസം 27ാം രാവിന് മക്കയിലെ പള്ളിയില്‍ നിന്ന് ജറുസലേമിലെ ബൈത്തുല്‍ മുഖദ്ധസ്സിലെത്തിയതിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.
ആ രാത്രി തന്നെ വാനരോഹണം നടത്തി മക്കയില്‍ തിരിച്ചെത്തിയതിനാണ് മിഅ്റാജ് എന്ന് പറയുന്നത്. ഈ യാത്രയില്‍ നബി (സ) അല്ലാഹുവിനെ നഗ്ന നേത്രങ്ങള്‍ കൊണ്ടണ്ട്ണ്ട്ണ്ട കണ്ടണ്ട്ണ്ട സംസാരിക്കുകയുണ്ടണ്ടണ്ടായി.മിഅ്റാജ് യാത്രയില്‍ നബി (സ) തങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗവും നരഗവും മറ്റു പല പ്രപഞ്ചരഹസ്യങ്ങളും മറ നീക്കി കാണിക്കുകയുണ്ടണ്ടണ്ടായി. മലക്കുകളേയും കഴിഞ്ഞു പോയ പ്രവാചകന്‍മാരേയുമെല്ലാം നബി (സ) അന്ന് നേരില്‍ കണ്ടണ്ടണ്ടു. ഈ മിഅ്റാജ് യാത്രയിലാണ് നബി (സ) തങ്ങള്‍ക്ക് അല്ലാഹു അഞ്ചുനേരത്തെ നിസ്ക്കാരം സമ്മാനമായി നല്‍കിയത്. ഈ സംഭവം പിറ്റേന്ന് പ്രഭാതത്തില്‍ മക്കയില്‍ അറിഞ്ഞതോടെ ശത്രുക്കളുടെ പരിഹാസം വര്‍ദ്ധിച്ചു. മുസ്ലീങ്ങളില്‍പ്പെട്ട ചില ദുര്‍ബല വിശ്വാസികള്‍ പോലും അത് നിഷേധിക്കുകയും മതഭ്രഷ്ടരാവുകയും ചെയ്തു. പക്ഷേ ഉറച്ച വിശ്വാസികള്‍ക്ക് അതില്‍ അവിശ്വസിനീയമായി യാതൊന്നും ഉണ്ടണ്ടായിരുന്നില്ല. അബൂബക്കര്‍ സിദ്ധീഖിനോടും ശത്രുക്കള്‍ പരിഹാസരൂപേണ ചോദച്ചു; മുഹമ്മദ് ഇപ്പറയുന്നതില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടേണ്ടാ?. അപ്പോള്‍ സിദ്ധീഖ് (റ) പറഞ്ഞു അദ്ധേഹം പ്രവാചകനാണെന്ന് വിശ്വസിക്കാമെങ്കില്‍ ഇതില്‍ അവിശ്വസിക്കാന്‍ എന്തിരിക്കുന്നു എന്നായിരുന്നു. ഇക്കാരണത്താലാണ് അദ്ധേഹത്തിന് സിദ്ധീഖ് (ദൃഡവിശ്വാസി) എന്ന അപര നാമം ലഭിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ