വിശുദ്ധ ഖുര്‍ആന്‍ പ്രഭഞ്ച സ്രഷ്ടാവിന്‍റെ വചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ ജിബ്രീല്‍ (അ) എന്ന മലക്ക് മുഖേനയാണ് അല്ലാഹു അത് അവതരിപ്പിച്ചത്. മുഹമ്മദ് നബി (സ) യുടെ ഏറ്റവും വലിയ മുഅ്ജിസത്താണ്. മുഹമ്മദ് നബി (സ) ക്ക് അല്ലഹു 23വര്‍ഷള്‍ക്കിടയില്‍ അല്ലാഹു തവണകളായി അത് നല്‍കപ്പെട്ടു. ഖുര്‍ആനില്‍ കഴിഞ്ഞുപോയ സമുതായത്തേയും വരാന്‍ ഇരിക്കുന്ന കാര്യങ്ങളും എല്ലാം ഖുര്‍ആനില്‍ലൂടെ അല്ലാഹു പറയുന്നു. തൗറാത്ത് ഇഞ്ചീല്‍ സബൂര്‍ മുതലായ കിത്താബുകള്‍ മാറ്റതിരുത്തരുത്തലുകള്‍ ഉണ്ടണ്ടായിട്ടുണ്ട് ഖുര്‍ആന്‍ മാറ്റത്തിരത്തുക്കള്‍ ഉണ്ടണ്ടായിട്ടില്ല. അല്ലാഹു പറയുന്നു ഞാനാണ് ഖുര്‍ആന്‍ ഇറക്കിയത് അതിനെ അവസാനനാള്‍ വരെ സംരക്ഷിക്കുകതെന്നെ ചെയ്യും അതു കൊണ്ടു തന്നെ ഖുര്‍ആന്‍
മറ്റുളള ഗ്രാമങ്ങളെ പോലെ മാറ്റത്തിരുത്തലുകള്‍ ഉണ്ടണ്ടാവുകയില്ല. അത് എന്നെന്നും നിലനില്‍ക്കുന്നതാണ്. അല്ലാഹു ഖുര്‍ആനിനെ സാഹിത്ത്യം കൊണ്ടാണ് ഇറക്കിയത് ആ സാഹിത്ത്യത്തെ തകര്‍ക്കാനും പരാജയപെടുത്താനും ഓരാള്‍ക്കും സാധ്യമല്ല.
മൃഗങ്ങളോട് സംസാരിച്ചത്
നബി (സ) തങ്ങള്‍ക്ക് എല്ലാ ഭാഷയും അറിയാമായിരുന്നു. എന്നാല്‍, നബി (സ) യുടെ സ്നേഹവും കാരുണ്യവും കേവലം മനുഷ്യരോട് മാത്രമായിരുന്നില്ല. കാരുണ്യത്തിന്‍റെ കൈവഴികള്‍ ആ തിരു ഹൃദയത്തില്‍നിന്നു ലോകത്തെ സര്‍വജീവജാലങ്ങളിലേക്കും പരന്നൊഴുകിയിരുന്നു. സ്വഹാബികളെ പോലെ മൃഗങ്ങുകളുടെയും പ്രശ്നങ്ങള്‍ നബി (സ) തങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ഹൈബര്‍ കീഴടക്കിയതിനു ശേഷം ഒരു കഴുത നബി (സ) യോട് പറഞ്ഞു എന്‍റെ പിതാവിന്‍റെ പൂര്‍വികന്മാരുടെയും വംശപരമ്പരയില്‍ പ്രവാചകന്മാര്‍ മാത്രമേ ചെയ്തിട്ടുള്ളൂ. കഴുതയെ ഞങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചു. എന്‍റെ വംശത്തില്‍ ഇനി ഞാന്‍ അല്ലാതെ മറ്റാരും ശേഷിപ്പില്ല. അതുപോലെ തങ്ങളുടെ ശേഷം ഇനി ആരും പ്രവാചകനായി വരുകയുമില്ല. അതുകൊണ്ട് തങ്ങള്‍ എന്‍റെ മേല്‍ യാത്ര ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ നബി (സ) തങ്ങള്‍ അതിന്മേല്‍ യാത്ര ചെയ്തു. ഒരു യാത്രക്കിടെ എല്ലാ സ്വഹാബികളോടും നബി (സ) തങ്ങള്‍ പറഞ്ഞു ആരുടേയെങ്കിലും അടുക്കല്‍ കറി ഉണ്ടേണ്ടാ. അവര്‍ ഇങ്ങോട്ട് കൊണ്ടുവരിക. എല്ലാ സ്വഹാബികളും ആരുടെയും അടുത്ത് കറിയില്ല എന്ന് പറഞ്ഞു. ആ സമയമൊരു തേനീച്ച നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു ഞങ്ങളുടെ അടുത്ത് ധാരാളം തേനുണ്ട് അതു കൊണ്ട് വരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. തങ്ങള്‍ ആരെയെങ്കിലും അയച്ചാല്‍ കൊണ്ടുവരാം. ഇത് നബി (സ) തങ്ങള്‍ സ്വഹാബികളോട് പറയുകയും സ്വഹാബികളെ അയക്കുകയും ചെയ്തു. ഒരിക്കല്‍ ഒരാള്‍ നബി (സ) യുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തിന്‍റെ കൈയില്‍ വേവിക്കാത്ത മീനുമുണ്ടായിരുന്നു. അദ്ദേഹം നബി (സ) യോട് പറഞ്ഞു ഞാന്‍ ഇതിനെ മൂന്നുദിവസമായി ചൂടാക്കുന്നില്ല. ഇത് കേട്ട ഉടനെ നബി (സ) തങ്ങള്‍ മീനിനെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ മീന്‍ സംസാരിക്കാന്‍ തുടങ്ങി ഈ വേട്ടക്കാരന്‍ എന്നെ പിടിച്ചു കൊണ്ട് വീട്ടിലേക്ക് പോകുന്ന സമയത്ത് തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നുണ്ടായിരുന്നു. അതുപോലെ ഞാനും നിങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി അതുകൊണ്ട് എന്‍റെ ശരീരത്തില്‍ ചൂട് ബാധിക്കുന്നില്ല.
ഒരിക്കല്‍ നബി (സ) തങ്ങള്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു മാനിനെ ഒരു വേട്ടക്കാരന്‍ വലയിലാക്കി വെച്ചിരിക്കുന്നത് കണ്ടു. നബി (സ) തങ്ങള്‍ മാനിന്നോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. മാന്‍ പറഞ്ഞു ഈ കാണുന്ന മലമുകളില്‍ എന്‍റെ ചെറിയ രണ്ടു കുഞ്ഞുങ്ങളുണ്ട്. അതിന് എനിക്ക് പാലു കൊടുക്കാന്‍ സമയമായിട്ടുണ്ട്. നിങ്ങളെന്നെ മോചിപ്പിക്കുകയാണെങ്കില്‍ ഞാന്‍ പാല് കൊടുത്ത ഉടനെ വരുന്നതാണ്. നബി (സ) തങ്ങള്‍ അതിനു മോചിപ്പിക്കുകയും അതിനുപകരം നില്‍ക്കുകയും ചെയ്തു. അതിന്‍റെ കുട്ടികള്‍ക്ക് പാലു കൊടുക്കുകയും തിരിച്ചുവരുകയും ചെയ്തു. ഇത് കണ്ട് വേട്ടക്കാരന്‍ അമ്പരന്നു. പ്രവാചകനെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ആ മാനിനെ വിടുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ