സ്വലാത്തിന്‍റെ മഹത്വം


വിഗ്രഹാരാധന കൊണ്ടണ്ടും അദര്‍മ്മം കൊണ്ടണ്ടും അന്തകാരത്തിലേക്ക് താഴ്ന്ന് പോയ ജാഹിലിയ്യാ യുഗത്തിലേക്ക് അയക്കപ്പെട്ടവരാണ് മുഹമ്മദ് നബി (സ്വ). തന്‍റെ ഉമ്മത്തിന്‍റെ നന്മക്ക് വേണ്ടണ്ടി ഒരുപാട് ത്യാഗ്ഗങ്ങളും സങ്കടങ്ങളും ഏറ്റുവാങ്ങേണ്ടണ്ടിവന്നവരാണ് പുണ്യ നബി മുഹമ്മദ് (സ്വ). എല്ലാവരോടും ഒരുപോലെ സ്നേഹവും കാരുണ്യവും കാണിക്കുന്ന നബി തങ്ങള്‍ (സ്വ) യുടെ മേല്‍ സ്വലാത്ത് ചെല്ലാനും നബി (സ്വ) തങ്ങളെ മറ്റാരേക്കാളും സ്നേഹിക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലാഹു തന്‍റെ ഖുര്‍ആനിലൂടെ പറയുന്നു തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലാഇക്കത്തും നബി (സ്വ) തങ്ങളുടെ മേല്‍ സ്വലാത്ത് ചെല്ലുന്നു. ഓ സത്യ വിശ്വാസികളെ അത് കൊണ്ടണ്ട് നിങ്ങളും നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചെല്ലുക. ആരെങ്കിലും നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചെല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ പത്ത് ഗുണം ചെയ്യും. അത് അല്ലാഹുവിന്‍ വളരെ ഇഷ്ടപ്പെട്ട കാര്യവുമാണ്. ഏതു ഒരു പ്രവര്‍ത്തനിത്തിനും നിയ്യത്ത് മര്‍മ്മ പ്രധാനമാണ്. പക്ഷെ സ്വലാത്ത് എന്ത് നിയ്യത്തോടെ ചെല്ലിയാലും അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകാര്യമാണ്. ആരെങ്കിലും ഒരു പേപ്പറില്‍ നബി തങ്ങള്‍ (സ്വ) ടെ പേര് എഴുതുകയും ആ പേപ്പറില്‍ നബി തങ്ങള്‍ (സ്വ) ടെ പേര് ഉള്ളയിടത്തോളം കാലം മലാഇക്കത്ത് അവന്‍റെ പേരില്‍ ഇസ്തിഅ്ഫാര്‍ ചെല്ലിക്കൊണ്ടണ്ടിരിക്കും. സ്വലാത്ത് ചെല്ലുന്നവന്‍റെ ജീവിതത്തിന്‍റെ ഏതൊരു മേഘലയിലും അതിന്‍റെ പ്രകാശം പ്രദിഫലിക്കുന്നതാണ്. അല്ലാഹു പറയുന്നു സ്വലാത്ത് ചെല്ലുന്നവന്‍റെ ഖബറിടവും സ്വിറാത്തും പ്രകാശപൂരിതമാകുകയും അത് അല്ലാഹുവിന്‍റെ ദേഷ്യത്തെ കുറക്കാന്‍ കാരണമാകുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ