പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തലമുടി മുതല്‍ പെരുവിരല്‍ വരെയും, അടുക്കള വിശേഷം മുതല്‍ അങ്ങാടി വിശേഷങ്ങളും നബി (സ) യുടെ ഓരോ ചലനവും, സംസാരവും ഒപ്പിയെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ഭാഗ്യം ലഭിച്ചവരാണ്. അവരാണ് സ്വഹാബാക്കള്‍ എന്നറിയപ്പെടുന്നത്.
തിരുനബി (സ) യുടെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു സിദ്ദീഖ് (റ) എന്നത് തര്‍ക്കങ്ങളില്ലാത്ത സത്യമാണ്. നബി (സ) യുടെ ദേഹത്ത് ഒരു കോറല്‍ ഏല്‍ക്കുന്നത് പോലും നബി (സ) യുടെ കൂട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നബി (സ) യുടെ ഓരേ നീക്കുപോക്കുകളും അവര്‍ക്ക് മനപ്പാടമായിരുന്നു. റസൂല്‍ (സ) എന്തു പറഞ്ഞാലും അതാണ് അവര്‍ക്ക്. നബി (സ) തങ്ങള്‍ എന്തു പറഞ്ഞാലും മറിച്ചൊരു ചോദ്യവും ചോദിക്കാതെ ഇരു കൈകളും നീട്ടി സ്വീകരിച്ചവരാണ് പ്രവാചകന്‍റെ കൂട്ടുക്കാര്‍.
നബി (സ) യുടെ ഏറ്റവും വലിയ കൂട്ടുകാരനായ സിദ്ദീഖ് (റ) നെ കുറിച്ച് നമുക്ക് അറിയാവുന്നതല്ലേ. ഹിജിറ യാത്രയില്‍ നബി (സ) തങ്ങളെ ആരെങ്കിലും അക്രമിക്കുമോ എന്ന് കരുതി നബി (സ) തങ്ങളുടെ നാല് ഭാഗങ്ങളും സംരക്ഷിച്ചത് സിദ്ദീഖ് (റ) ആയിരുന്നു.
അതുപോലെ ഹന്ദക്കിന്‍റെ കിടങ്ങ് കുഴിക്കുന്ന സമയത്ത് നബി (സ) യുടെ വിശപ്പ് കണ്ട് ഒരു സ്വഹാബി നബിയെ ഭക്ഷിപ്പിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ കഷ്ടിച്ച് മൂന്ന് പേര്‍ക്ക് മാത്രമേ ഭക്ഷണമുണ്ടായിരുന്നുള്ളൂ. എന്നാല്‍ നബി (സ) തങ്ങള്‍ അവിടെ കാണിച്ചത് വലിയൊരു കാരുണ്യമായിരുന്നു. തങ്ങളുടെ കൂടെയുള്ള മുഴുവന്‍ സ്വഹാബാക്കേളേയും വിളിക്കുകയാണുണ്ടായത്.
റസൂല്‍(സ)വിന്‍റെ രിസാലത്തിനെയാണ് സ്വഹാബികള്‍നെഞ്ചേറ്റിയത്. അതിന് വേണ്ടി എല്ലാം ത്യജിച്ചുകൊണ്ടായിരുന്നു അവര്‍ പ്രവാചക സ്നേഹം പ്രകടിപ്പിച്ചിരുന്നത് എന്നത് ശ്രദ്ദേയമാണ്. പ്രവാചക ജീവിതത്തിലെ ചരിത്രപ്രസിദ്ധമായ പ്രഭാഷണമായിരുന്നുവല്ലോ അറഫാ പ്രഭാഷണം. യഥാര്‍ഥത്തില്‍ പ്രവാചക ജീവിതത്തിന്‍റെ ഒരു രത്നച്ചുരുക്കമായിരുന്നു പ്രസ്തുത പ്രഭാഷണം. പ്രഭാഷണമവസാനിച്ചുകൊണ്ട് തിരുദൂതര്‍ ആ മനുഷ്യസാഗരത്തോട് ചോദിച്ചു. ഞാന്‍ ഈ ഉത്തരവാദിത്തം ഭംഗിയായി നിങ്ങളിലേക്കെത്തിച്ചു തന്നില്ലയോ?..അവിടെ കൂടിയ എല്ലാവരും ഒരേ സ്വരത്തില്‍ അതേ എന്ന് ഉത്തരമേകിയപ്പോള്‍ അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് തിരുനബി (സ) തന്‍റെ കൂട്ടുകാരോട് ആഹ്വാനം ചെയ്തു. ഇവിടെ സാക്ഷിയായവര്‍ സാക്ഷിയാകാന് ഭാഗ്യം സിദ്ധിക്കാത്തവര്‍ക്ക് ഈ ആഹ്വാനം എത്തിച്ചുകൊടുക്കൂ.
ഇത് കേള്‍ക്കേണ്ട താമസമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആസമയത്ത് അവരുടെ കുതിരകള്‍ എത് ദിശയിലേക്കാണോ തിരിഞ്ഞ് നിന്നത് ആദിശയിലേക്ക് അവര്‍ പോയി എന്നാണ് ചരിത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ