ആറാം നൂറ്റാണ്ടില്‍ നബി (സ) തങ്ങള്‍ മക്കയിലേക്ക് കടന്നുവന്നപ്പോള്‍ അവിടത്തെ ജനങ്ങള്‍ മദ്യപാനികളും വ്യഭിചാരികളും ആയിരുന്നു. അതുപോലെതന്നെ ജനിക്കുന്നത് പെണ്‍മക്കള്‍ ആണെന്ന് അറിഞ്ഞാല്‍ പരസ്യമായി വലിയ കുഴികുത്തി മൂടുന്ന അപരിഷ്കൃതരായ സമൂഹമായിരുന്നു നബി (സ) യുടെ കാലത്ത് ജീവിച്ചിരുന്നത്. അവരെ ഇസ്ലാമിന്‍റെ ആശയങ്ങള്‍ പഠിപ്പിച്ചത് ഘട്ടം ഘട്ടമായിട്ടാണ്, ഹിജ്റയുടെ മൂന്ന് കൊല്ലം മുമ്പ് റമദാന്‍ പതിനേഴിന് തിങ്കളാഴ്ചയാണ് ആദ്യമായി മുഹമ്മദ് നബി (സ) തങ്ങള്‍ക്ക് വഹിയ്യ് ലഭിച്ചത്. അവിടെ നിന്നാണ് പ്രബോധനത്തിന് തുടക്കം ഉണ്ടാവുന്നതും. ആദ്യമായി വഹിയ്യിന്‍റെ ഭാരം താങ്ങാന്‍ കഴിയാതെ കിടപ്പിലായ നബി (സ) യെ അള്ളാഹു പ്രബോധനത്തിന് വേണ്ടി ക്ഷണിച്ചു. നബി (സ) യോട് സ്വര്‍ഗത്തെയും നരഗത്തെയും പറ്റി പറഞ്ഞുകൊടുക്കാനും അവര്‍ക്ക് താക്കീത് നല്‍കാന്‍ അള്ളാപറയുന്ന سورة مدثر ലെ ആയത്തുകള്‍ അല്ലാഹു നബി (സ) തങ്ങള്‍ക്ക് ഓതിക്കൊടുത്തു. അങ്ങനെ നബി (സ) പ്രബോധനത്തിനു വേണ്ടി തയ്യാറായി. നബി (സ) യുടെ പ്രബോധനം കേട്ട് ആദ്യം അബൂബക്കര്‍ (റ) വാണ് ഇസ്ലാമിന്‍റെ സാദ്വനതീരത്തേക്ക് കടന്നുവരികയും അബൂബക്കര്‍ (റ) വിന്‍റെ പ്രബോധനം മൂലം ഉസ്മാന്‍ (റ) സെനബ് (റ) ത്വല്‍ഹ (റ) എന്നിവര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. പിന്നെ പലരും ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്തു. പിന്നീട് പരസ്യപ്രബോധനം നടത്താനുള്ള അള്ളാഹുവിന്‍റെ കല്‍പ്പന ഉണ്ടാവുന്നു. തുടര്‍ന്ന് നബി (സ) തങ്ങള്‍ ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുന്നു. എന്നിട്ട് കാണുന്നവരോടൊക്കെ ഇസ്ലാമിന്‍റെ സന്ദേശം കൈമാറുകയും ചെയ്യുന്നു.
നിങ്ങളുടെ അടുത്ത കുടുംബക്കാരെ ആദ്യം പ്രബോധനം ചെയ്യുക എന്ന് അല്ലാഹു പറഞ്ഞപ്പോള്‍ നബി (സ) കുടുംബക്കാരായ എല്ലാവരെയും വിളിച്ചു, ഓരോ ഓരോരുത്തരേയും ഇസ്ലാമിലേക്ക് ക്ഷണിച്ചു. കാണുന്നതൊക്കെ ദൈവമാണെന്ന് വിശ്വസിച്ചിരുന്ന ഒരു വിഭാഗത്തോട് ആണ് അള്ളാഹുവിന്‍റെ റസൂല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തത്. ദൈവം ഒന്നേയുള്ളൂ അത് അല്ലാഹു തന്നെയാണ്. അവരോട് നബി (സ) തങ്ങള്‍ പറഞ്ഞുകൊടുത്തു.
നബി (സ) യുടെ പ്രബോധനത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍ ഏറ്റവും നല്ല സമയങ്ങളില്‍ നല്ല സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ നന്നായി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു എന്നതാണ്. അതുകൊണ്ടാണ് ഇന്ന് ലോകത്ത് ഇസ്ലാം ഇത്രക്ക് വളര്‍ന്നു പന്തലിച്ചത്. ശത്രുക്കള്‍ ആണെങ്കിലും വളരെ സൗമ്യമായരീതിയിലാണ് നബി (സ) അവരോട് ഇടപെട്ടിരുന്നത്.
ഒരിക്കല്‍ നബി (സ)യും സ്വഹാബത്തും ഇരിക്കുംമ്പോള്‍ ഒരു കാട്ടറബി വരുകയും പള്ളിയില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങി അപ്പോള്‍ സ്വഹാബത്ത് ഇവിടെ മൂത്രം ഒഴിക്കരുത് എന്ന് ശബ്ദം ഉണ്ടാക്കിയപ്പോള്‍ നബി (സ) സ്വഹാബത്തിനോട് പറഞ്ഞു അയാള്‍ മൂത്രമൊഴിച്ചുപോകട്ടേ, സ്വഹാബത്തിനെ നബി (സ) തടഞ്ഞു. അദ്ദേഹം മൂത്രമൊഴിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ട് നബി (സ) സൗമ്യമായി പറഞ്ഞുകൊടുത്തു പള്ളിയില്‍ മൂത്രം ഒഴിക്കരുത്, അതായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ