ഇസ്ലാമിക പ്രബോധനത്തിന്‍റ തുടക്കത്തില്‍ നബി (സ) തങ്ങള്‍ ധാരാളം കഷ്ടപ്പാടുകളും പ്രയാസങ്ങളുംസഹിക്കേണ്ടി വന്നിട്ടുണ്ട് ഇവിടെ പ്രിയപ്പെട്ട സ്വഹാബികള്‍ ധാരാളം മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിട്ടുമുണ്ട് ഞങ്ങള്‍ സഹിക്കവയ്യാതെ പലരും ഹബ്ഷയിലേക്ക്ഹിജ്റ പോയി ശത്രുക്കളുടെ അക്രമം വളരെ ശക്തമായായിരുന്നു നബി (സ) തങ്ങളെ അബൂത്വാലിബ് ആയിരുന്നു സംരക്ഷിച്ചിരുന്നത് ഖുറൈശികള്‍ പല ദിവസങ്ങളിലും അബൂത്വാലിബുമായി ബന്ധപ്പെട്ടിരുന്നു പക്ഷേ പ്രയോജനം ഉണ്ടായിരുന്നില്ല. ഖുറൈശി നേതാക്കള്‍ അബൂതാലിബിന്‍റെ അടുത്ത് വന്നു പറഞ്ഞു: നിങ്ങളുടെ മകനെ കൊണ്ട് ഞങ്ങള്‍ക്ക് നല്ല രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഒന്നെങ്കില്‍ പിടിച്ചു കെട്ടുക അല്ലെങ്കില്‍ കൊല്ലാന്‍ വിട്ടു തരിക അബൂത്വാലിബ് അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു: നമുക്ക് പരിഹാരമുണ്ടാക്കാം. അവര്‍ പോയ ശേഷം നബി (സ) തങ്ങളെ വിളിച്ചുകൊണ്ടു പറഞ്ഞു: ഇനിയെന്ത് ചെയ്യും എന്താണ് ചെയ്യുക അവര്‍ എല്ലാവരും ആവലാതി പറയുന്നുണ്ട് നിന്‍റെ പ്രവര്‍ത്തനം കുറക്കണേ അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു: കയ്യില്‍ സൂര്യനും കയ്യില്‍ ചന്ദ്രനും തന്നാല്‍ പോലും ഈ ദൗത്യത്തില്‍ നിന്ന് ഞാന്‍ പിന്മാറുകയില്ല. ഈ പ്രഖ്യാപനം കേട്ടപ്പോള്‍ അബു താലിബ് പറഞ്ഞു മോനെ നീ നിന്‍റെ വഴിക്ക് പോവുക ഞാന്‍ മരിക്കുന്നതുവരെ നിന്നെ ഞാന്‍ സംരക്ഷിക്കും എന്ന് അബുതാലിബ് നബി (സ) യോട് പറഞ്ഞു. പിന്നീട് ഖുറൈശികളുടെ ആക്രമങ്ങള്‍ പരസ്യമായി തന്നെ തുടങ്ങി നബി (സ) തങ്ങളെ വധിക്കാന്‍ ഗൂഢാലോചന നടത്തി വിവരമറിഞ്ഞ് അബൂത്വാലിബ് രാത്രി കിടക്കുമ്പോള്‍ മറ്റു സമയങ്ങളിലും നബി (സ) തങ്ങളെ സംരക്ഷിക്കാന്‍ ആളെ ഏല്‍പ്പിച്ചു ശിഅബ് അബീത്വാലിബ് ദേശത്തായിരുന്നു നബി (സ) യുടെ താമസം ഖുറൈശികളെ പ്രവേശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഈ വിവരം അറിഞ്ഞ ഖുറൈശികള്‍ ശിഅബ്അബീത്വാലിബിലുള്ള ഹാഷിം ബനീമുത്തലിബ് കുടുംബങ്ങളുമായി ഏര്‍പ്പെടുത്തി അരുമയുള്ള വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനോ കച്ചവടം നടത്താനോ ഭക്ഷണം നല്‍കാനോ അവരെ സഹായിക്കാനോ പാടില്ല എന്നും നബി (സ) യെ വധിക്കാന്‍ വിട്ടുതരുന്നത് വരെ ഇതൊന്നും ലഭിക്കില്ല എന്ന കരാര്‍ വച്ചു. ഖുറൈശികള്‍കരാര്‍ എഴുതി കഅ്ബയില്‍ തൂക്കി മൂന്നുവര്‍ഷം നബി (സ) തങ്ങള്‍ ഇലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണമാക്കിയിരുന്നത് അബൂത്വാലിബിനെ വിളിച്ചുകൊണ്ടു പറഞ്ഞു കരാറില്‍ അല്ലാഹുഎന്ന പേര് അല്ലാതെ മറ്റെല്ലാം പോയിട്ടുണ്ട് ആദ്യമായി അവരോട് ചോദിച്ചോളൂ അങ്ങനെ അബൂത്വാലിബ് കഅ്ബയുടെ അടുത്തേക്ക് പുറപ്പെട്ടു. ഖുറൈശി നേതാക്കന്മാരും അവിടെ ഇരിപ്പുണ്ടായിരുന്നു അബൂത്വാലിബിന്‍റെ വരവ് കണ്ടു അവര്‍ വിചാരിച്ചു മുഹമ്മദി (സ) നെ വിട്ടു തരുന്ന കാര്യം പറയാന്‍ വരികയാണെന്ന് അവരെ കണ്ടുപറഞ്ഞു: ഇവിടെയും ഞങ്ങളുടെയും ഇടയില്‍ ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് അതുകൊണ്ട് നിങ്ങള്‍ക്ക് അവയുടെ ഉള്ളില്‍ തൂക്കിയ ആ കരാര്‍ പത്രം കൊണ്ടു വരിക അങ്ങനെ കരാര്‍ കൊണ്ടുവന്നു ആ പെട്ടിയിലേക്ക് നോക്കികൊണ്ട് അബൂത്വാലിബ് പറഞ്ഞു: എന്‍റെമകന്‍ ഇതുവരെ കളവു പറഞ്ഞിട്ടില്ല അവന്‍ പറയുന്നു ഈ പെട്ടിയില്‍ ഉള്ള കരാറില്‍ അള്ളാഹു എന്ന പേര് ഒഴികെ മറ്റെല്ലാം ചിതല്‍ തിന്നിട്ടുണ്ട് അവന്‍ പറയുന്നത് ശരിയാണെങ്കില്‍ അവനെ വെറുതെ വിടണം അല്ല അവന്‍ പറയുന്നത് കളവാണെങ്കില്‍ ഈ സമയം തന്നെ അവനെ കൊന്നു കളയാന്‍ നിങ്ങള്‍ക്ക് വിട്ടു തരും നിങ്ങള്‍ക്ക് സമ്മതമാണോ. അവര്‍ പറഞ്ഞു അതെ സമ്മതമാണ് അങ്ങനെ പെട്ടി തുറന്നപ്പോള്‍ കണ്ടത് അത്ഭുതമെന്നു പറയട്ടെ അല്ലാഹു എന്നത് പേര് മറ്റെല്ലാം ചിതല്‍ തിന്നിട്ടുണ്ട്. നബി (സ) തങ്ങള്‍ക്ക് 49 വയസ്സായപ്പോള്‍ അബൂത്വാലിബ് മരണപ്പെട്ടു. 3 ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ പ്രിയപ്പെട്ട ഭാര്യ ഖദീജ ബീവിയും വഫാത്തായി നബി (സ) തങ്ങള്‍ വല്ലാതെ തളര്‍ന്നു നബി (സ) തങ്ങള്‍ വളരെ വലിയ ദുഃഖത്തില്‍ ആയി. അപ്പോഴാണ് അല്ലാഹുവിന്‍റെ പ്രഖ്യാപനം വരുന്നത് ഞാന്‍ നിങ്ങളെ കാക്കും സജീവമായി പ്രവര്‍ത്തിച്ചു കൊള്ളുക അതിനുശേഷം നബി (സ) തങ്ങള്‍ ത്വാഇഫിലേക്ക് തന്‍റെ കുടുംബക്കാരിലേക്ക് പുറപ്പെട്ടു ഇസ്ലാമിലേക്ക് ക്ഷണിക്കല്‍ ആയിരുന്നു ഉദ്ദേശം പക്ഷേ അവര്‍ സ്വീകരിച്ചില്ല മാത്രമല്ല അവര്‍ നബി (സ) ക്ക് നേരെ കല്ലെറിയുകയും രക്തം ഒലിപ്പിക്കുകയും ചെയ്തു നബി (സ) തങ്ങള്‍ തളര്‍ന്ന് ഒരു മരച്ചുവട്ടില്‍ ഇരുന്നു അപ്പോള്‍ ജിബിരീല്‍ വന്നുകൊണ്ട് പറഞ്ഞു: സമ്മതം തരുകയാണെങ്കില്‍ ഞാന്‍ ആ പര്‍വ്വതങ്ങള്‍ക്ക് അടിയില്‍ ഇട്ട് അവരെ നശിപ്പിക്കട്ടെ പ്രവാചകന്‍ സമ്മതം കൊടുത്തില്ല നബി (സ) തങ്ങള്‍ പറഞ്ഞു: വേണ്ട അവര്‍ വിവരമില്ലാത്തവരാണ് ഭാവിയില്‍ അവരില്‍നിന്ന് ഒരു കുട്ടി ഇസ്ലാമിലേക്ക് വന്നാല്‍ അതാണ് എനിക്ക് സന്തോഷം ഖുറൈശികളുടെ ഈ ആക്രമങ്ങള്‍ പരിഹാസങ്ങളും വളരെ വലിയ രീതിയില്‍ ആയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ