നബി (സ) യുടെ മാതാപിതാക്കള്‍ വഫാത്തായതിനുശേഷം നബി (സ) യുടെ പൂര്‍ണ്ണ ഉത്തരവാദിത്യം ഏറ്റെടുത്തത് പിതാമഹന്‍ അബ്ദുല്‍ മുത്തലിബാണ് എട്ടാം വയസ്സില്‍ ആ തണലും ഇല്ലാതായി. പിന്നീട് അബൂതാലിബ് ആയിരുന്നു നബി (സ) യെ വളര്‍ത്തിയത്. ഒരിക്കല്‍ ഷാമിലേക്കുള്ള ഒരു കച്ചവട യാത്രയില്‍ നബി (സ) യെ കൂടെ കൂട്ടി പോകുന്ന വഴിയില്‍ ബസറയില്‍ ഒരു പുരോഹിതന്‍ ഉണ്ട് പേര് ബാഹിറ. ഈ യാത്രയില്‍ സംഘം പോകുന്നത് പുരോഹിതന്‍ തന്നെ കുന്നില്‍ മുകളില്‍ ഉള്ള വീട്ടില്‍ നിന്ന് നോക്കി ഇരിക്കുകയാണ്. സാധാരണ ഇവര്‍ പോകുന്നത് പുരോഹിതന്‍ കാണാറുണ്ട് പക്ഷേ ഈ യാത്രയില്‍ എന്താ ഒരു പ്രത്യേകത. ഒരു ഒട്ടകത്തിലുള്ള ഒരാള്‍ക്ക് മേഘം തണലിട്ട് കൊടുക്കുന്നു അവര്‍ നില്‍ക്കുമ്പോള്‍ മേഘം നില്‍ക്കുന്നു അവര്‍ നടക്കുമ്പോള്‍ മേഘം നടക്കുന്നു മരങ്ങള്‍ കുനിഞ്ഞു കൊടുക്കുന്നു കല്ലുകള്‍ സലാം പറയുന്നു ഇവരുടെ കൂട്ടത്തില്‍ ആരോ ഒരാള്‍ പുണ്യാളനായി ഉണ്ട്, അവരെ സല്‍ക്കരിക്കണം, ആളെ കണ്ടുപിടിക്കണം, പുരോഹിതന്‍ വീട്ടുകാരോട് വേഗം ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞു. ആ വരുന്ന കച്ചവട സംഘത്തിന് നമുക്ക് സല്‍ക്കരിക്കണം വീട്ടുകാര്‍ക്ക് അത്ഭുതം തോന്നി. ഇവര്‍ ഇതിലെ സാധാരണ പോവാറുണ്ടല്ലോ അന്നൊന്നും സല്‍ക്കരിക്കാതെ ഇന്ന് എന്തുകൊണ്ട് സല്‍ക്കരിക്കുന്നു കച്ചവട സംഘം മരുഭൂമിയിലെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ ഇരുന്നു. അപ്പോഴേക്കും പുരോഹിതന്‍റെ ദൂതന്‍ യാത്ര സംഘത്തിന് അടുത്തെത്തി അവരോട് പറഞ്ഞു നിങ്ങളെ ആ മല ചെരുവില്‍ താമസിക്കുന്ന ബഹിറ എന്ന പുരോഹിതന്‍ ഭക്ഷണത്തിനുവേണ്ടി ക്ഷണിക്കുന്നുണ്ട്. എല്ലാവരും വരണം ആരും ഒഴിവാക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരും അവിടേക്ക് ചെന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി പുരോഹിതന്‍ ഓരോരുത്തരെയും നിരീക്ഷിക്കുന്നുണ്ട് താന്‍ ഉദ്ദേശിച്ച ആള്‍ ഇതില്‍ എത്തിയിട്ടില്ല അദ്ദേഹം ചോദിച്ചു ആരെങ്കിലും ഇനി വരാനുണ്ടോ. ഇല്ല എല്ലാവരും വന്നിട്ടുണ്ട്. ഇല്ല എല്ലാവരും വന്നിട്ടില്ല ഇനിയും വരാനുണ്ട് അവര്‍ പറഞ്ഞു പന്ത്രണ്ട് വയസ്സായ ഒരു കുട്ടി കൂടെയുണ്ട് അത് ഒട്ടകം കട്ടിലില്‍ ഇരിക്കുകയാണ്. ശരി, ആ കുട്ടിയെയും കൂടി കൊണ്ടുവരണം അവര്‍ കൊണ്ടുവന്നു പുരോഹിതന്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചു കണ്ടിരുന്നു.
കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു, എല്ലാവരും ഭക്ഷണം കഴിച്ചു പോയ ശേഷം ബഹിറ കുട്ടിയുടെ അടുത്ത് ചെന്ന് ചോദിച്ചു മോനെ ലാത്തയേയും ഉസ്സയേയും മുന്‍നിര്‍ത്തി നിന്നോട് എനിക്ക് കുറച്ച് കാര്യങ്ങള്‍ ചോദിക്കാനുണ്ട്. കൂടെയുള്ളവര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയാണ് ബഹിറ അങ്ങിനെ പറഞ്ഞത് അപ്പോള്‍ കുട്ടി പറഞ്ഞു ലാത്തയെയും ഉസ്സയെയും മുന്‍നിര്‍ത്തി എന്നോട് ഒന്നും ചോദിക്കേണ്ട എന്നോട് അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിച്ചോളൂ ഉത്തരം തരാം. അല്ലാഹുവിനെ മുന്‍നിര്‍ത്തി പലതും ചോദിച്ചറിഞ്ഞു എല്ലാത്തിനും ഉത്തരം നല്‍കി അവസാനം ബഹിറ അബൂത്വാലിബിന്‍റെ അടുത്ത് ചെന്ന് ചോദിച്ചു ഈ കുട്ടി ആരുടേതാണ്.എന്‍റേത്, അല്ല, ഇത് നിങ്ങളുടെതല്ല അപ്പോള്‍ അബൂത്വാലിബ് പറഞ്ഞു എന്‍റേതല്ല എന്‍റെ അനുജന്‍റേതാണ് അനുജന്‍ എവിടെ ഈ കുട്ടിയെ ഗര്‍ഭിണിയായ സമയത്ത് മരണപ്പെട്ടു പോയി, ശരിയാണ് ഈ കുട്ടിയുടെ ഉപ്പ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ ഒരിക്കലും സാധ്യതയില്ല ഈ കുട്ടി ഒരു അത്ഭുത കുട്ടിയാണ് യഹൂദികള്‍ ഈ കുട്ടിയെ കണ്ടുകഴിഞ്ഞാല്‍ അവര്‍ കുട്ടിയെ കൊന്നു കളയും വേഗം വീട്ടിലേക്ക് കൊണ്ടുപോവുക. ബഹിറയുടെ വാക്കുകള്‍ കേട്ട് അബൂത്വാലിബ് കച്ചവടം കഴിഞ്ഞ് വേഗം കുട്ടിയെ മക്കയിലേക്ക് കൊണ്ടുപോയി. പിന്നീട് നബി (സ) യുടെ 25ാം വയസ്സില്‍ സിറിയയിലേക്ക് യാത്ര ചെയ്തു അവിടെ വെച്ചാണ് അദ്ദേഹം ഖദീജ ബീവിയെ കണ്ടുമുട്ടിയത് ഖദീജ ബീവി വളരെ സുന്ദരിയും മഹാ മനസ്സുള്ള സ്ത്രീയും ആയിരുന്നു അവര്‍ വളരെ സമ്പന്നരായ കുടുംബത്തിലാണ് ജനിച്ചത് അവര്‍ ഒരു വിധവയായിരുന്നു എന്നിട്ടും സമൂഹത്തില്‍ പല പ്രമുഖരും പല സമ്പന്നന്മാരും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു അവര്‍ അതെല്ലാം നിരസിച്ചു വീണ്ടും ഒരു വിവാഹം കഴിക്കാന്‍ അവര്‍ക്ക് ആഗ്രഹം ഇല്ലായിരുന്നു. ഖദീജ തന്‍റെ കച്ചവടം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സത്യസന്ധനായ ഒരാളെ തേടുകയായിരുന്നു. അപ്പോഴാണ് അവര്‍ നബിസല്ലല്ലാഹു അലൈഹി വസല്ലമ പരിചയപ്പെടുന്നത് നബി (സ) അനാഥനാണെന്ന് അറിയാമെങ്കിലും ഒരു ഉന്നത കുടുംബത്തില്‍ നിന്നാണ് എന്ന് മനസ്സിലായി നബി (സ) ഏറ്റവും സത്യസന്ധനാണെന്ന് അറിയപ്പെടുന്നു. പെട്ടെന്ന് തന്നെ ഏല്‍പ്പിച്ച ജോലി ചെയ്തു തുടങ്ങി. ആദ്യ കച്ചവടത്തിന് ഒരു ജോലിക്കാരനെ കൂടെ കൂട്ടി നബി പുറപ്പെട്ടു. അവര്‍ മടങ്ങി വന്നപ്പോള്‍ ഖദീജ ബീവി ആ ജോലിക്കാരനോട് നബി (സ)യുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചു ജോലിക്കാരന്‍ പറഞ്ഞു ട്ടഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ലവനാണ് അദ്ദേഹം എന്നോടും മറ്റുള്ളവരോടും മോശമായി പെരുമാറിയിട്ടില്ല ഞങ്ങള്‍ കത്തുന്ന സൂര്യന്‍റെ ചൂടില്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ഒരു മേഘം തണല്‍ വിരിച്ചുകൊണ്ട് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു മാത്രമല്ല അദ്ദേഹം നല്ലൊരു കച്ചവടക്കാരന്‍ ആണെന്ന് തെളിയിച്ചു കാണിച്ചിട്ടുണ്ട്.ആദ്യം അദ്ദേഹം നമ്മള്‍ കൊടുത്തിരുന്ന കച്ചവട സാധനം നല്ല വന്‍ ലാഭത്തില്‍ വിറ്റു പിന്നീട് ലാഭം കൊണ്ട് അദ്ദേഹം മറ്റു കച്ചവട സാധനങ്ങള്‍ വാങ്ങി. വീണ്ടും വിറ്റു അങ്ങനെ ഇരട്ടി ഇരട്ടി ലാഭം ഉണ്ടാക്കുകയായിരുന്നു. ഇത് കേട്ടപ്പോള്‍ ഖദീജ ബീവിക്ക് നബ ി (സ) യെ വളരെ ഇഷ്ടപ്പെട്ടു അത്രയും വളരെ സത്യസന്ധതയിലായിരുന്നു നബി (സ) കച്ചവടം നടത്തിയിരുന്നത്. നബി (സ) യുടെ ആ കച്ചവടത്തിന് ശേഷം മക്കത്ത് നിന്ന് എന്ത് കച്ചവട സാധനം വന്നാലും ഉടനെ അത് വന്‍ ലാഭത്തോടു കൂടി വിറ്റ് തീരുമായിരുന്നു . ഇത്രയും സത്യസന്ധതയില്‍ ആണ് നബി (സ) കച്ചവടം നടത്തിയത് സത്യസന്ധത നമ്മള്‍ നമ്മുടെ കച്ചവടത്തിലും പാലിക്കുക എത്രത്തോളം സത്യസന്ധത നമ്മള്‍ നമ്മുടെ കച്ചവടത്തില്‍ കാണിക്കുന്നോ അത്രത്തോളം ലാഭം കൊയ്യാന്‍ നമുക്ക് സാധിക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ ആമീന്‍.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ