നാം എന്തിന് നബിയുടെ ചരിത്രം പഠിക്കണം


മുസ്ലിമിനും അമുസ്ലിമിനും എന്തിനേറെ ഏതെരു മനുഷ്യനും നബി (സ) യെ കുറിച്ച് പഠിക്കണം കാരണം നബി (സ) യില്‍ നിന്നും ഒരു പാട്കാര്യങ്ങള്‍ ഉള്‍കെള്ളാനുണ്ട് ഇന്നത്തെ സമൂഹത്തിന്. ഇന്ന് ഉള്ളത് പേലെയുള്ള ഒരു സമൂഹത്തിലേക്കാണ് നബി (സ) യെ അയച്ചത്. കള്ളിനും പെണ്ണിനും പിറകെ മറ്റൊരു ചിന്തയുമില്ലാതെ മൃഗത്തെ പേലെ നടന്നിരുന്ന അറേബ്യര്‍ ലോക പ്രശസ്തരായി എന്നുണ്ടെങ്കില്‍ അതിന് ഒരെ ഒരു കാരണം അന്ന് നബി (സ) വന്നു എന്നതാണ്. നാം നബി (സ) യെ കുറിച്ച് പഠിക്കല്‍ കൊണ്ട് നമ്മുക്ക് നന്മ അല്ലാതെ മറ്റൊന്നും ലഭിക്കില്ല. നബി (സ) ഒരു നല്ല തത്ത്വചിന്തകനും സാമൂഹ്യ പരിഷ്കര്‍ത്താവും ആയിരുന്നു. നബി അനാദരുടെ സംരക്ഷകനും അടിമകളുടെ മോചകനും ലഹരിവിമോചകനും ഒരു നല്ല ഭരണാതികാരിയും ന്യായാതിപനും എന്നിങ്ങനെ പലസ്ഥാനവും വഹിച്ച ഒരു മനുഷ്യനായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് ചെയേണ്ട കാര്യങ്ങള്‍ ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്ത് തീര്‍ത്ത വരാണ്. ഒരു ഭരാണാധികാരിയുടെ കണ്ണിലൂടെ നോക്കുക്കയാണങ്കില്‍ ഏതൊരു ഭരണാധികാരിക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ഒരു ഭരണാധികാരി. നമ്മുക്കല്ലാവര്‍ക്കും അറിയുന്നതാണ് ഉമര്‍ (റ) വിന്‍റെ കാലത്ത് രണ്ട് വ്യക്തികള്‍ തമ്മില്‍ വഴക്ക് നടക്കുന്നത് ഉമര്‍(റ) കാണാന്‍ ഇടയായി. ഉമര്‍ (റ) അവരുടെ അടുത്ത് ചെന്ന് ചോദിച്ചു എന്താണ് പ്രശ്നം എന്ന്. അപ്പോള്‍ അതിലെ ഒരാള്‍ പറഞ്ഞു. മുമ്പ് ഒരിക്കല്‍ ഞാനും ഇയാളും പ്രശ്നം ഉണ്ടായിരുന്നു. അന്ന് നബി (സ) യുടെ അടുത്ത് ഞങ്ങള്‍ പോയി അന്ന് നബി (സ) ഞങ്ങള്‍കിടയില്‍ ഒരു വിധിക്കുകയുണ്ടായി എന്നാല്‍ ഇയാള്‍ അതില്‍ സംതൃപ്ത്തനല്ല. ആ സമയം ഉമര്‍ (റ) ഉള്ളിലേക്ക് പോയി തന്‍റെ വാള്‍ എടുത്തിട്ട് സംതൃപ്തനാലാത്തവനോട് ചോദിച്ചു. നബിയുടെ വിധിയില്‍ നീ സംതുഷ്ടനല്ല എങ്കില്‍ പിന്നെ ആരുടെ വിധിയിലാന്ന് നീ സംതൃപ്തനാവുക്ക എന്ന് അത്രതോളം നല്ല ഭരണാധികാരി ആയിരുന്നു നബി (സ) തങ്ങള്‍. കെള്ളകെണ്ടും അഴിമതി കൊണ്ടും ഭരണം നടത്തുന്ന ഇന്നത്തെ ഭരണാധികാരികള്‍ കണ്ട് പഠികണം. സമൂഹത്തിന്‍റെ സമ്പത്ത് കൊണ്ട് ജീവിതം കഴിച്ച് കൂട്ടുന്നു അതൊ പന്നാകെണ്ട് ഭരാണാധികാരിയും കുടുംബവും ടൂറിന് പോകുന്നു. എന്നാല്‍ നബി ബൈത്തുല്‍ മാലില്‍ നിന്നും സ്വന്തം ആവശ്യത്തിന്ന് ഒരു ചില്ലറ കാശ് പോലും എടുത്തിട്ടില്ല എന്നത് .നബി യുടെ വഫാത്തിന്‍റെ സമയത്ത് സ്വന്തം പടയങ്കി ഒരു ചൂതന്‍റെ അടുത്ത് പണയം വെച്ചിരിക്കുക്കയായിരുന്നു.എന്നാല്‍ ഇന്നത്തെ പലരുടെയും പേരില്‍ കോടികളുടെ സമ്പത്താണ്. ഇങ്ങനെ ഏത് പദവിയില്‍ നോക്കുക്കയാണ് എങ്കിലും ആപദവിയില്‍ അത്യ നല്ല രീതിയില്‍ വോണ്ട അതിന്‍റെ പകുതി എങ്കിലും നല്ല രീതിയില്‍ അലങ്കരിക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ ഒരു നല്ല ഭര്‍ത്താവ് അ വേണ്ടയിടത്ത് നല്ല ഭര്‍ത്താവായും ഒരു നല്ല വല്ല്യൂപ്പ അവേണ്ടസ്ഥലത്ത് നല്ല വല്ല്യുപ്പയായും നല്ല ഭരണാധികാരി ആ വേണ്ട സ്ഥത്ത് നല്ല ഭരാണാതികാരി ആയും നിലനിന്നിരുന്നു നബി. നബി ചരിത്രം പഠിക്കുന്നതില്‍ വലിയ പുണ്യം ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ