നബി (സ) എല്ലാവരോടും ഒരുപാട് നല്ല രീതിയില്‍ ആയിരുന്നു പെരുമാറിയിരുന്നത്. അതുകൊണ്ടണ്ടുതന്നെ ശത്രുക്കള്‍ നബി (സ) തങ്ങളെ അല്‍ അമീന്‍ അഥവാ വിശ്വസ്തന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം നബി (സ) ജീവിതത്തില്‍ ഒരു കളവ് പോലും പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ നബി (സ) ഇസ്ലാം പ്രബോധനം ചെയ്തപ്പോള്‍ ശത്രുക്കള്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു. അതുകൊണ്ടണ്ടാണ് നബി (സ) ഒരിക്കല്‍ ഒരു വഴിയിലൂടെ പോയപ്പോള്‍ നബി (സ) തങ്ങളുടെ മേല്‍ ഒരു അമുസ്ലിം ചപ്പുചവറുകള്‍ ഇട്ടപ്പോള്‍ നബി (സ) ആ മനുഷ്യനോട് ഒന്നും പറഞ്ഞില്ല. പിന്നീട് ഒരു ദിവസം ആ മനുഷ്യനെ കാണാതായപ്പോള്‍ നബി (സ) അയാളുടെ വിവരം അന്വേഷിക്കാന്‍ തുടങ്ങി അങ്ങനെ ആ അമുസ്ലിം രോഗിയായി കിടക്കുകയാണെന്ന് നബി (സ) തങ്ങള്‍ അറിഞ്ഞപ്പോള്‍ അയാളുടെ രോഗം മാറാന്‍ നബി (സ) ദുആ ചെയ്യുകയാണ് ചെയ്തിരുന്നത്. കാരണം അത്രയും കരുണകാണിക്കുന്നവര്‍ ആയിരുന്നു നബി (സ). അതിനുശേഷം ആ അമുസ്ലിം ഇസ്ലാമിന്‍റെ സാന്ത്വന തീരത്തേക്ക് കടന്നു വരികയാണ് ചെയ്തത്. അതുപോലെതന്നെയാണ് ശത്രുക്കള്‍ ഒരിക്കല്‍ നബി (സ) തങ്ങള്‍ നിസ്കരിക്കുമ്പോള്‍ സുജൂദിലായ സമയത്ത് നബി (സ) തങ്ങളുടെ പിരടിയില്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്‍റെ കുടല്‍മാല ഇടുകയും സന്തോഷിക്കുകയും ചെയ്തു. അങ്ങനെ നബി (സ) തങ്ങള്‍ക്ക് സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ വരികയും മകള്‍ ഫാത്തിമ ബീവി (റ) വന്നു കൊണ്ട് ആ കുടല്‍മാല മാറ്റുകയും ചെയ്തു എന്നിട്ട് നബി (സ) ശത്രുക്കളോട് ദേഷ്യം പിടിക്കുകയോ കോപം പുലര്‍ത്തുകയോ ചെയ്തില്ല. ഒരിക്കല്‍ നബി (സ) തങ്ങള്‍ ത്വാഇഫിന്‍റെ താഴ്വാരങ്ങളിലൂടെ ഇസ്ലാം പ്രഭോധനത്തിന് വേണ്ടി പോയപ്പോള്‍ അവിടുത്തെ അവിശ്വാസികള്‍ സ്ത്രീകളെയും കുട്ടികളെയും വെച്ച് നബി (സ) തങ്ങളുടെ മേല്‍ കല്ലെടുത്ത് എറിയുകയും പിന്നീട് നബി (സ) യുടെ കാലില്‍ നിന്ന് രക്തം വരികയും ചെയ്തു. അപ്പോള്‍ ജിബ്രീല്‍ അലൈഹിസ്സലാം വന്നുകൊണ്ടണ്ട് നബി (സ) തങ്ങളോട് ചോദിച്ചു ഞാന്‍ ഈ രണ്ടണ്ടു മലകള്‍ക്കിടയില്‍ വെച്ച് ഇവരെ നഷിപ്പിക്കട്ടയോ എന്ന് ചോദിച്ചപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞത് അവരില്‍ നിന്ന് അവരുടെ അടുത്ത തലമുറ ഇസ്ലാമിന്‍റെ സാന്ത്വന തീരത്തേക്ക് വന്നാലോ എന്നായിരുന്നു. നേരെമറിച്ച് നബി (സ) തങ്ങള്‍ ആ സമൂഹത്തെ മലകള്‍ക്കിടയില്‍ വെച്ച് കൊല്ലുവാന്‍ ആവശ്യപ്പെട്ടില്ല. കാരണം നബി (സ) തങ്ങള്‍ ശത്രുക്കളോട് നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്. നബി (സ) എല്ലാവരെയും നല്ലരീതിയില്‍ സഹായിച്ചിരുന്നു .ശത്രുക്കളോടു പോലും നല്ലരീതിയില്‍ സഹായം പുലര്‍ത്തിയിരുന്ന നബി (സ) പ്രബോധനത്തിന് തുടക്കത്തില്‍ മുഹമ്മദ് നബി ആണെന്ന് അറിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നബി (സ) വൃദ്ധയായ ഒരു സ്ത്രീയെ കാണുകയും ആ വൃദ്ധയായ സ്ത്രീ ഒരു വിറകിന്‍റെ കെട്ട് ചുമക്കുവാന്‍ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ട നബി (സ) അത് ചുമക്കുകയും ആ സ്ത്രീയുടെ വീട് വരെ എത്തിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷം ആ സ്ത്രീ നബി (സ) തങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കുകയും ചെയ്തു. നിനക്ക് തരാന്‍ ഒരു സാധനം പോലും എന്‍റെ കയ്യില്‍ ഇല്ല എന്നാല്‍ ഞാന്‍ നിനക്ക് ഒരു കാര്യം പറഞ്ഞു തരാം മക്കയില്‍ മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന ദൈവത്തിന്‍റെ ദൂതന്‍ എന്ന് വാധിക്കുന്നവന്‍ വന്നിട്ടുണ്ടണ്ട് അവന്‍റെ കയ്യില്‍ നീ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് പറഞ്ഞു. പിന്നീട് നബി (സ) തങ്ങളോട് ആ സ്ത്രീ പേര് ചോദിച്ചപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞത് നിങ്ങള്‍ പറഞ്ഞ മുഹമ്മദ് ഞാനാണ്. ആ സ്ത്രീ പിന്നീട് ഇസ്ലാമിന്‍റെ സാന്ത്വന തീരത്തേക്ക് വരികയാണ് ഉണ്ടണ്ടായത്. നബി (സ) തങ്ങളുടെ സ്വഭാവഗുണങ്ങള്‍ കണ്ടണ്ടിട്ട് ആയിരുന്നു അധികം അമുസ്ലിംകളും ഇസ്ലാമിലേക്ക് വന്നത്. അല്ലാഹു നബി (സ) തങ്ങളോട് പറയുന്നുണ്ട് നബിയെ താങ്കള്‍ ഒരു പരുക്കന്‍ സ്വഭാവക്കാരനായിരുന്നു എങ്കില്‍ താങ്കളെ ഒരാള്‍ പോലും അനുസരിക്കുക ഇല്ലായിരുന്നു എന്ന്. നുബുവ്വത്തിന്‍റെ മുബ് തന്നെ നബി (സ) തങ്ങള്‍ എന്തുപറയുന്നു അതായിരുന്നു അധിക ശത്രുക്കളും അനുസരിച്ചി രുന്നത്. എല്ലാകാര്യങ്ങളിലും നബി (സ) യുടെ സ്വഭാവം ജനങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ ജനങ്ങള്‍ നബി (സ) തങ്ങളെ കച്ചവട യാത്രകള്‍ക്ക് കുടുതലായും അവര്‍ അയക്കുമായിരുന്നു. അതില്‍ നിന്നും കിട്ടുന്ന ലാഭം കള്ളത്തരത്തിലുടെ നബി (സ) തങ്ങള്‍ ഒന്നും എടുക്കില്ല എന്ന് അവര്‍ക്ക് ഉറപ്പു ഉണ്ടായത് കാരണം ആയിരുന്നു.
ശത്രുക്കളോടുള്ള പെരുമാറ്റം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ