മാതാപിതാക്കൾ

നബി (സ്വ) തങ്ങളുടെ പിതാവ്

നബിതങ്ങളുടെ മാതാപിതാക്കളായ അബ്ദുല്ല(റ)വിനെ കുറിച്ചും ആമിനബീവിയെ കുറിച്ചും ഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് താഴേ. നബിയുടെ ജനനത്തിന് മുന്നെ തന്നെ പിതാവ് മരിച്ചിരുന്നു. ശൈശവകാലത്ത് മാതാവിനെയും നഷ്ടപ്പട്ടു.

അബ്ദുല്ലാഹ് (റ)

ഓമനപ്പേര്: അബൂമുഹമ്മദ്, അബൂ അഹ്മദ്, അബൂ ഖസം

സ്ഥാനപ്പേര്: ദബീഹ്

സ്വന്തം പിതാവായിരുന്ന അബ്ദുല്‍മുഥ്ഥലിബിനെ മക്കളില്ലാത്തതിന്റെ പേരില്‍ അദിയ്യുബ്‌നുനൌഫല്‍ ആക്ഷേപിച്ചപ്പോള്‍ ‘തനിക്ക് 10 മക്കളുണ്ടായാല്‍ അതിലൊരാളെ കഅബയുടെ അടുത്തുവെച്ച് ഞാന്‍ അറുക്കുമെ’ന്ന് സത്യം ചെയ്തുപറഞ്ഞു. അബ്ദുല്ലാഹ് എന്ന കുട്ടി പിറന്നതോടെ 10 തികഞ്ഞപ്പോള്‍ നേരത്തെയുണ്ടായ തന്റെ സത്യം ഓര്‍മ വന്നതിന്റെയടിസ്ഥാനത്തില്‍ ആരെ അറുക്കണമെന്നതില്‍ നറുക്കിടാന്‍ തീരുമാനിച്ചു. അബ്ദുല്ലാ എന്നവര്‍ക്കാണ് നറുക്ക് വീണത്. അറുക്കാന്‍ വേണ്ടി കിടത്തിയെങ്കിലും ജനങ്ങള്‍ മുഴുവന്‍ എതിര്‍ത്തതു മൂലം അദ്ദേഹത്തിന് അറുക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് തന്റെ മറ്റു മക്കളും ഖുറൈശി പ്രമുഖരും ഒന്നടങ്കം നിര്‍ദ്ദേശിച്ചതനുസരിച്ച് ഹിജാസിലെ പ്രസിദ്ധയായ ഒരു ജോത്സ്യയെ കാണാനും അവള്‍ എന്തഭിപ്രായപ്പെട്ടാലും അത് സ്വീകരിക്കാനും തീരുമാനിച്ചു. 100 ഒട്ടകം അറുക്കാനായിരുന്നു വിധി. അത്പ്രകാരം അറുത്ത് ദാനം ചെയ്തു (റൌളുല്‍ ഉനുഫ് 1:176, സുബുല്‍ 1/287).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ