നബി (സ്വ) തങ്ങളുടെ സ്വഭാവം

നബി മുഹമ്മദ് (സ) തങ്ങള്‍ സല്‍സ്വഭാവത്തിന്‍റെ ഒരു മാതൃകയായിരുന്നു. ആരോട് എങ്ങനെയൊക്കെ പെരുമാറണമെന്നും ഏതാണ് നല്ല സ്വഭാവമെന്നും നബി (സ) തങ്ങളുടെ ജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നു. നബി (സ) തങ്ങളുടെ ചെറുപ്പത്തിലേ സ്വഭാവ ശുദ്ധി നമുക്ക് കാണിച്ച് തന്നു. ചരിത്രത്തില്‍ കാണാം മുല കുടി പ്രായത്തില്‍ നബി (സ) തങ്ങളെ ഉമ്മ മറ്റൊരു സ്ത്രീയെ മുലയൂട്ടാന്‍ ഏല്‍പ്പിച്ചു. ഈ സമയത്ത് ആ സ്ത്രീയുടെ മകനും മുലകുടി പ്രായത്തിലായിരുന്നു. നബി (സ) തങ്ങളെ ആ സ്ത്രീ ഒരു മാറില്‍ മുലയൂട്ടിയതിനു ശേഷം മറ്റേ മാറിലേക്ക് മാറ്റിയാല്‍ നബി (സ) പാല്‍ കുടിക്കില്ലായിരുന്നു. കാരണം ആ സ്ത്രീക്ക് മുല കുടി പ്രായത്തിലുള്ള മറ്റൊരു മകന്‍ ഉണ്ടണ്ടായത് കൊണ്ടണ്ട് അവന് വേണ്ടണ്ടി നബി (സ) തങ്ങള്‍ അത് മാറ്റി വെക്കും. അത്ര ചെറുപ്പത്തില്‍ പോലും നബി (സ) തങ്ങള്‍ സ്വഭാവ ശുദ്ധി നമുക്ക് കാണിച്ചു തന്നിരുന്നു. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നമുക്ക് നബി (സ) തങ്ങള്‍ തന്‍റെ ജീവിതത്തിലൂടെ കാണിച്ചു തന്നു. മുസ്ലിംകളോട് മാത്രമല്ല മറ്റു മത വിശ്വാസികളോടും നബി (സ) തങ്ങള്‍ നല്ല രീതിയില്‍ തന്നെയായിരുന്നു പെരുമാറിയത്. അത് കൊണ്ടണ്ട് തന്നെയാണെല്ലൊ കാഫിറുകള്‍ പോലും നബി (സ) തങ്ങളെ അല്‍ അമീന്‍ എന്ന് വിളിച്ചത്. എല്ലാവര്‍ക്കും അതിയായ വിശ്വാസമായിരുന്നു നബി (സ) തങ്ങളെ. ആളുകള്‍ എവിടേക്കെങ്കിലും യാത്ര പോവുകയാണെങ്കിലും അവരുടെ വിലമതിക്കുന്ന വസ്തുക്കള്‍ അവര്‍ നബി (സ) തങ്ങളെയായിരുന്നു ഏല്‍പ്പിച്ചത്. എല്ലാവര്‍ക്കും അറിയാമായിരുന്നു മുഹമ്മദ് നബി (സ) തങ്ങളെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് സുരക്ഷിതമായിരിക്കുമെന്ന്. അത്രയും വിശുദ്ധിയും വിശ്വാസവും നിറഞ്ഞതായിരുന്നു നബി (സ) തങ്ങളുടെ ജീവിതം. സ്വഭാവ വിശുദ്ധി കൊണ്ട് തന്നെയായിരുന്നു ഒരുപാട് പേര്‍ ഇസ്ലാമിലേക്ക് കടന്ന് വന്നത്. നബി (സ) തങ്ങളുടെ ഒരു സ്വഭാവ വിശുദ്ധിയായിരുന്നു കണ്ടുമുട്ടുന്നവരോടെല്ലാം പ്രസന്നവദനനായി സൗഹൃദത്തോടും അനുകമ്പയോടും കൂടി മാത്രമേ അവിടുന്ന് പെരുമാറിയിരുന്നുള്ളു. നബി (സ) തങ്ങളെ കണ്ടുമുട്ടുന്ന ഏതൊരാള്‍ക്കും തോന്നിപോകും അയാളാണ് നബി (സ) തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനെന്ന്. കാരണം അത്രയും സൗഹൃദം നിറഞ്ഞതായിരിക്കും നബി (സ ) യ്ക്ക് അവരോടുള്ള പെരുമാറ്റം. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി തിരു നബി (സ) തങ്ങള്‍ സ്വന്തം ജോലി വരെ മാറ്റിവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരിയായ നബി (സ) ഒരിക്കലും മറ്റു ഭരണാധികാരികളെ പോലെയായിരുന്നില്ല. എല്ലാ ഭരണാധികാരികളും അവരിലേക്ക് അവിടുത്തെ കീഴില്‍ കഴിയുന്ന ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ പറയാന്‍ വന്നാല്‍ ആ രാജാവ് തന്‍റെ സൗകര്യത്തിന് മാത്രമേ അത് കേള്‍ക്കാന്‍ തയ്യാറാവുകയുള്ളു. ഇനി കേട്ടാല്‍ തന്നെ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെന്നും വരില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രാജാവായ നബി (സ) തങ്ങളിടെ അടുത്തേക്ക് ആരൊക്കെ അവരുടെ പ്രശ്നങ്ങള്‍ പറയാന്‍ വന്നാലും തിരുമേനി എന്ത് തിരക്കിലാണെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാവുകയും അതിനുള്ള പരിഹാരം നല്‍കുകയും ചെയ്യുമായിരുന്നു. അത്രയും താഴ്മ നിറഞ്ഞ സ്വഭാവമായിരുന്നു നബി (സ) തങ്ങളുടേത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ