അന്‍സാരീങ്ങളുടെ സ്വീകരണം


മക്കയിലെ ശത്രുക്കളുടെ അക്രമണം കെണ്ടണ്ടും പരിഹാസം കെണ്ടണ്ടും വലിയ ത്യാഗം സഹിച്ചാണ് നബി (സ) തങ്ങള്‍ മദീനയിലേക്ക് പാലായണം ചെയ്തത് . നബി (സ) തങ്ങള്‍ മദീനയിലേക്ക് വരുന്നുണ്ടണ്ട് എന്ന് അറിഞ്ഞപ്പോള്‍ മദീനാ നിവാസികള്‍ നബി (സ) തങ്ങളെ സ്വീകരിക്കാന്‍ വേണ്ടണ്ടി എല്ലാതയ്യാറെടുപ്പോടെയും കാത്തിരിക്കുകയാണ്. ദിവസവും രാവിലെ മദീനയുടെ അതിര്‍ത്തിയില്‍ വന്നു കാത്തിരിക്കും. വെയില്‍ ചൂട് കുടുമ്പോള്‍ തിരിച്ച് പേകും. ദിവസങ്ങളോളം അങ്ങനെകാത്തുനിന്നു. ഒരു ദിവസം ഒരു യഹൂദി വളരെ ഉച്ചത്തില്‍ വളിച്ചു പറഞ്ഞു. ഓ മദീനക്കാരെ നിങ്ങള്‍ കാത്തിരിക്കുന്ന പ്രവാചകന്‍ അതാ വരുന്നു. വളരെ ദൂരെ നിന്ന് കാണുന്നുണ്ടണ്ട്. അപ്പോഴേക്കും നൂറോളം ആളുകള്‍ ചെറിയവരും വലിയവരും കുട്ടികളും എല്ലാവരും നബി (സ) തങ്ങളെ സ്വീകരിക്കാന്‍ വേണ്ടണ്ടി ഒരുമിച്ച് കൂടി.

ത്വലഅല്‍ ബദ്റു അലൈനാ

മിന്‍ സനിയാത്തില്‍ വദാഈ

വജബ ശുക്റു അലൈനാ

മാദആ ലില്ലാഹി ദാ ഈ

അയ്യുഹല്‍ മബ്ഊസു ഫീന

ജിഅ്ത ബില്‍ അംറില്‍ മുത്വാഈ.

ജിഅ്ത ശര്‍ഫ്തല്‍ മദീന.


റബീഅുല്‍ അവ്വല്‍ 5 ന് മദീനയിലെ ഖുബായില്‍ എത്തി. അവിടെ നാലുദിവസം താമസിച്ച ശേഷം റബീഉല്‍ അവ്വല്‍ 12 ന് മദീനയില്‍ പ്രവേശിച്ചു. ജാതി മത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും നബി (സ) യെ സ്വീകരിച്ചു. നബി (സ) തങ്ങള്‍ എല്ലാ സമൂഹങ്ങളോടും സല്‍സ്വഭാവത്തോടെയായിരുന്നു പെരുമാറിയിരുന്നത് .കഴിയുന്ന എല്ലാ സഹായങ്ങളും ഗുണങ്ങളും നബി (സ) തങ്ങള്‍ ചെയ്തു കെടുത്തു. ഇത് കാരണമായി ജൂതന്‍മാരില്‍ നിന്നും നസ്റാക്കളില്‍ നിന്നും ധാരാളം പേര്‍ ഇസ്ലാമിന്‍റെ സ്വാന്ദന തീരത്തേക്ക് കടന്നു വന്നു.അങ്ങനെയാണ് മദീനയില്‍ ഇസ്ലാം പടര്‍ന്നു പന്തലിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ